---
title: "സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി: ഇന്ന് ലോഡ് ഷെഡ്ഡിംഗ് ഇല്ല, 200 മെഗാവാട്ട് അധിക വൈദ്യുതി ലഭിക്കും"
english_title: "Kerala Power Crisis: No Load Shedding Today, 200 MW Additional Power from Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373308/kerala-power-crisis-200-mw-additional-power-no-load-shedding-today`"
published_at: "2026-07-19T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c56a1b175a_images_(7).jpeg"
keywords: ["Kerala Power Crisis", "KSEB", "Load Shedding", "Regulatory Commission"]
---

# സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി: ഇന്ന് ലോഡ് ഷെഡ്ഡിംഗ് ഇല്ല, 200 മെഗാവാട്ട് അധിക വൈദ്യുതി ലഭിക്കും

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ താത്കാലിക ആശ്വാസം. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതോടെ എന്‍ടിപിസി, പവര്‍ പ്ലസ് ട്രേഡിങ് സൊല്യൂഷന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്നും 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭിച്ചു തുടങ്ങും.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ താത്കാലിക ആശ്വാസം. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതോടെ എന്‍ടിപിസി, പവര്‍ പ്ലസ് ട്രേഡിങ് സൊല്യൂഷന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്നും 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭിച്ചു തുടങ്ങും.

വരും ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ലോകകപ്പ് ഫുട്ബോൾ ഫൈനൽ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു.

ദിവസം മുഴുവനും യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് അധിക വൈദ്യുതി വാങ്ങുക. ഇത് കൂടി ലഭിക്കുന്നതോടെ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.

ഓണക്കാലം മുന്നിൽ കണ്ട് അടുത്ത മാസം തുടങ്ങുന്നതിന് മുന്നേ പ്രതിസന്ധി പൂർണമായും പരിഹരിക്കുകയാണ് കെഎസ്ഇബിയുടെ ലക്ഷ്യം.

കൂടുതൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ മറ്റു മാർഗ്ഗങ്ങളും കെഎസ്ഇബിയും വൈദ്യുതി വകുപ്പും തേടുന്നുണ്ട്. കേന്ദ്ര വൈദ്യുതി ഉല്പാദന നിലയങ്ങളിൽ നിന്ന് അധിക വിഹിതം ലഭ്യമാക്കി വൈദ്യുതി വാങ്ങാനാണ് പ്രധാന ശ്രമം.

എന്നാൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ആശങ്ക അറിയിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373308/kerala-power-crisis-200-mw-additional-power-no-load-shedding-today`)